അഖിലേന്ത്യ ശാസ്ത്ര ദിനം ; ശാസ്ത്ര പതിപ്പ്

ശാസ്ത്ര–-സാങ്കേതികവിദ്യ മേഖലകളിലെ പുതിയ അന്വേഷണങ്ങൾ, ഇനിയും ഉത്തരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ, ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർ, സ്ഥാപനങ്ങൾ,  അവിടങ്ങളിലുള്ള തൊഴിലവസരങ്ങൾ  ഇതേപ്പറ്റിയൊക്കെ പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും ഇടയിൽ കൂടുതൽ അവബോധം ഉണ്ടാക്കുന്നതു  ലക്ഷ്യമാക്കിയാണ് അക്ഷരം ഓൺലൈൻ മാസിക റീൽസ് എന്ന ശാസ്ത്രപ്പതിപ്പ് തയ്യാറാക്കിയത് .

1.എഡിറ്റോറിയൽ

ശാസ്ത്രം എന്തിനുവേണ്ടി .

എക്സിക്യൂട്ടീവ് എഡിറ്റർ ഡോ അർച്ചന എ കെ എഴുതുന്നു …

ആധുനിക ശാസ്ത്ര വിജ്ഞാന പഠന മേഖലകളിൽ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് നവീന ശാസ്ത്ര പഠനമേഖലയ്ക്കുള്ളത്. സൂക്ഷ്മ രൂപത്തിലുള്ള ശാസ്ത്രപ്രതിപാദ്യങ്ങളിലേക്ക് ഗവേഷണങ്ങൾ വളരുകയും അതിനെ ആധാരമാക്കിയുള്ള സാമൂഹ്യഘടന രൂപപ്പെടുകയും ചെയ്യുന്നു. ഭാവി മനുഷ്യന്റെ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതും ശാസ്ത്ര വൈജ്ഞാനിക രംഗമാണെന്നത് ഈ പഠന മേഖലയെ ശ്രദ്ധേയമാക്കുന്നു. ഓരോ കാലത്തിനും അനുയോജ്യമായ രീതിയിൽ മനുഷ്യ സമൂഹത്തെ നവീകരിക്കുന്നതിലും ശാസ്ത്രം വലിയ പങ്കുവഹിക്കുന്നു.

2. ശാസ്ത്ര അവബോധത്തിന്റെ സാമൂഹിക പ്രസക്തി

ഡോ സൂരജ് എൻ പി , പ്രോജെക്ട് സയന്റിസ്റ് , സി വി രാമൻ ലബോറട്ടറി , കേരള ഡിജിറ്റൽ സർവകലാശാല

1543 ൽ കോപ്പർനിക്കസ് ‘ഓൺ ദ റെവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്ഫിയർസ്’ എന്ന പുസ്തകത്തിലൂടെ  നഭോഗോളങ്ങളുടെ പ്രദക്ഷിണത്തെ കുറിച്ചുള്ള തന്റെ സുപ്രധാന  കണ്ടുപിടുത്തം വെളിപ്പെടുത്തിയത് ഒരു ശാസ്ത്രീയ വിപ്ലവത്തിന് നാന്ദി കുറിക്കുകയായിരുന്നു. ഭൂമിയല്ല പ്രപഞ്ച കേന്ദ്രമെന്നും ഭൂമി സൂര്യനെയാണ് ചുറ്റുന്നതെന്നു യുക്തിസഹമായി പ്രസ്താവിക്കുക വഴി അന്ന് നിലവിലുണ്ടായിരുന്ന മതാധിഷ്ടിത വിശ്വാസമായ ഭൂകേന്ദ്രിതമായ പ്രപഞ്ചബോധത്തെ ഈ സിദ്ധാന്തം തള്ളി കളയുകയായിരുന്നു.

3. ശാസ്ത്രവും ശാസ്ത്ര ദിനവും ഡോ ആർ വി ജി മേനോൻ , അനെർട് മുൻ ഡയറക്ടർ എഴുതുന്നു

ഒരു ഭൂപ്രദേശത്തിന്റെ പരിസ്ഥിതി, മുമ്പുണ്ടായിരുന്നതിനെക്കാള് മെച്ചപ്പെട്ടതാക്കി വരുംതലമുകള്ക്ക് കൈമാറുന്ന ശൈലിയിലുള്ള വികസനം എന്നു സുസ്ഥിര വികസനത്തെ മനസിലാക്കാം. 1987ല് ആദ്യമായി സുസ്ഥിരവികസനത്തെക്കുറിച്ച് നിര്വചിച്ചപ്പോള് സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഘടകങ്ങള് സന്തുലനം ചെയ്തുള്ള നടപടികളും പ്രവര്ത്തനങ്ങളും മാത്രമേ നടത്താവൂ എന്ന ഐക്യരാഷ്ട്രസഭയുടെ നിലപാട് എല്ലാ രാജ്യങ്ങളും പിന്നീട് അംഗീകരിച്ചു. സുസ്ഥിര വികസനം ഉറപ്പാക്കുന്നതില് ഇന്ന് ലോക രാജ്യങ്ങള്ക്ക് വെല്ലുവിളി തീര്ക്കുന്നതില് പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം . പാരീസ് ഉടമ്പടിക്ക് ശേഷം ലോകരാജ്യങ്ങള് തങ്ങള്ക്ക് കഴിയും വിധം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള വിവിധ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്നു.
https://science.aksharamonline.com/science-and-the-science-day-2/

4. ശാസ്ത്രവും ഭാവിയും

ഡോ അയോണ ജയദേവ്, അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ് ഓഫ് എൻവയോൺമെന്റൽ  സയൻസസ് ,  ആൾ സെയ്ന്റ്സ് കോളേജ്

“ശാസ്ത്രം” സാധാരണഗതിയിൽ അറിവ് തേടുന്നതിനുള്ള ഒരു മാർഗ്ഗമാണ് . ശാസ്ത്രം എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്നറിയാൻ ഒന്ന് ചുറ്റും നോക്കിയാൽ മതി. ദിവസം മുഴുവനും എത്രയെത്ര രീതികളിലാണ് ശാസ്ത്രം നമ്മെ സ്പർശിക്കുന്നത്!  കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നതിൽ, അവ പാകം ചെയ്യുന്നതിൽ, അസുഖം വരുമ്പോൾ ചികിത്സിക്കുന്നതിൽ, യാത്രചെയ്യുമ്പോൾ,  ആശയവിനിമയം നടത്തുമ്പോൾ, അറിവിനും വിനോദത്തിനും വേണ്ടി പലതരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ–-  അവിടെയൊക്കെ ശാസ്ത്രം ജീവിതം കൂടുതൽ സുഗമവും സമ്പന്നവും സുരക്ഷിതവും ആക്കിയിരിക്കുന്നു.

5  ഫ്യൂച്ചർ സ്റ്റഡീസ്
ഡോ പ്രേംശങ്കർ സി,
പ്രൊഫസർ ആൻഡ് ഹെഡ് ,  ഐ സി സി എസ് എഞ്ചിനീയറിംഗ് കോളേജ് , തൃശ്ശൂർ  എഴുതുന്നു

വരാൻ സാധ്യതയുള്ള ഭാവിയെ കുറിച്ച്  ദീർഘവീക്ഷണത്തോടെയുള്ള ഇന്റർ ഡിസിപ്ലിനറി പഠനമാണ് ഫ്യൂച്ചർ സ്റ്റഡീസ് ,  തന്ത്രപരമായ ദീർഘവീക്ഷണം (strategic foresight) എന്നും ഇതറിയപെടുന്നു .  വിശാലമായ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ താൽപ്പര്യങ്ങളിൽ നിന്നുംവിശാലമായ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ താൽപ്പര്യങ്ങളിൽ നിന്നും വരുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളിലൂടെ ഭാവിയെ കുറിച്ച് കൂടുതൽ പഠിക്കുന്നത്

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *