ഫ്യൂച്ചർ സ്റ്റഡീസ് 

വരാൻ സാധ്യതയുള്ള ഭാവിയെ കുറിച്ച്  ദീർഘവീക്ഷണത്തോടെയുള്ള ഇന്റർ ഡിസിപ്ലിനറി പഠനമാണ് ഫ്യൂച്ചർ സ്റ്റഡീസ് ,  തന്ത്രപരമായ ദീർഘവീക്ഷണം (strategic foresight) എന്നും ഇതറിയപെടുന്നു .  വിശാലമായ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ താൽപ്പര്യങ്ങളിൽ നിന്നുംവിശാലമായ വിവിധ മേഖലകളിൽ നിന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും, വിവിധ താൽപ്പര്യങ്ങളിൽ നിന്നും വരുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളിലൂടെ ഭാവിയെ കുറിച്ച് കൂടുതൽ പഠിക്കുന്നത് 

ഇത് ഒരു ശാസ്ത്രമാണോ അതോ ആർട്സ് സബ്ജെക്ട്  ആണോ എന്ന തർക്കങ്ങൾ നടക്കുന്നതിനിടയിൽ  ചിലർ ഇതിനെ   തത്ത്വചിന്തയിലെ ഒരു വിഷയമായി കണക്കാക്കപ്പെടുന്നു.  ചരിത്രം എന്നത് ഭൂതകാലത്തെ കുറിച്ചുള്ള പഠനമാണെങ്കിൽ  ഫ്യൂച്ചർ  എന്നത്  ഭാവികാലത്തെകുറിച്ചുള്ള പഠനമായി  കണക്കാക്കാവുന്നതാണ് . പൊതുവെ ഫ്യൂച്ചറിസ്റ്സ്  (Futurists ) എന്ന പേരിൽ അറിയപ്പെടുന്ന അനേകം ഫീൽഡ്സ് പ്രക്ടീസർമാർ ഈ രംഗത്ത് പ്രവർത്തിക്കുന്നു. അതിൽ പ്രമുഖ വ്യക്തികൾ  – Ray Kurzweil ,  Nikola Tesla ,Patrick Dixon

എന്നാൽ ശാസ്ത്രവിഷയങ്ങളോ അല്ലെങ്കിൽ   സാമൂഹിക ശാസ്ത്രങ്ങളുമായോ   താരതമ്യം ചെയ്യുമ്പോൾ ഫ്യൂച്ചർ സ്റ്റഡീസിലെ രീതികളെക്കുറിച്ചു  പൊതു സമൂഹത്തിനു വ്യക്തമായ അറിവ്  വളരെ കുറവാണ്. 

മുൻകാലത്തു നടന്നതോ  അല്ലെങ്കിൽ ഇപ്പോൾ  നടക്കുന്നതോ ആയ സംഭവങ്ങളുടെ അടിസ്ഥാനമാക്കി നിർമ്മിച്ച വിവിധ  മാതൃകകൾ ഉപയോഗിച്ച് ഭാവി സംഭവങ്ങളിൽ  കാണാൻ സാധ്യതയുള്ള  പ്രവണതകളെ കൃത്യമായി നിർണ്ണയിക്കാനും പ്രവചിക്കാനും  ശ്രമിക്കുന്നതിനോടൊപ്പം അതിനു വേണ്ടിയുള്ള പ്ലാനിങ് കൂടി ഈ മേഖലയിൽ  നടക്കുന്നു. 
.

ഉദാഹരണത്തിന് 2030 ലെ ട്രാഫിക് സിസ്റ്റത്തെകുറിച്ച് പഠിക്കുബോൾ  ഇപ്പോൾ  നിലവിൽ ഉള്ള സിസ്റ്റത്തിൽ  എന്തൊക്കെയാണ്  തുടരാൻ സാധ്യതയുള്ളതെന്നും, ഭാവിയിൽ എന്തൊക്കെ മാറ്റങ്ങൾ വരാനാണ് പോകുന്നതെന്നും മനസിലാക്കാൻ ശ്രമിച്ചു , അതടിസ്ഥാനമാക്കിയുള്ള  സങ്കീർണ്ണമായ  മാതൃക നിർമ്മിക്കാൻ ഈ  ഫ്യൂച്ചർ സ്റ്റഡീസ് 
ഉപകരിക്കുന്നു.   അത് കൊണ്ട് തന്നെ ഒരു ചെറിയ സംവിധാനത്തെ ക്കുറിച്ചു വ്യക്തമായി  പഠിക്കുന്ന ശാസ്ത്രശാഖകളിൽ  നിന്നും വ്യത്യസ്തമായി ഫ്യൂറൂറോളജി പഠനം കൂടുതൽ സങ്കീർണ്ണമാണ്‌. 

ഇന്നലത്തെയും, ഇന്നത്തെയും  മാറ്റങ്ങളെക്കുറിച്ചു പഠിച്ചു  വിലയിരീത്തിയതിനു ശേഷം നാളെ  സ്വീകരിക്കേണ്ട  പ്രൊഫഷണൽ സ്ട്രാറ്റജികളെ  കുറിച്ചുള്ള ഒരു കോമണ് ഒപ്പീനിയൻ നിർമ്മിക്കാൻ ഇതു  ഉപകരിക്കുന്നു . അതായതു ഇപ്പോഴുള്ള  സ്രോതസ്സുകളെയും  പാറ്റേണുകളെയും പുതിയ  മാറ്റത്തിന്റെയും കാരണങ്ങളെയും  വിശകലനം ചെയ്തു ഭാവിയിലേക്ക് വേണ്ടിയുള്ള  ദീർഘവീക്ഷണത്തോടെയുള്ള വികസനമാതൃകകൾ നിർമ്മിക്കുന്ന ഈ ശാസ്ത്രശാഖ  – futures studies, strategic foresight, futurology, futuristics തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു. 

1932 ൽ  ദീർഘവീക്ഷകനായ  എച്ച്. ജെ. വെൽസ് ആണ്  ആധുനിക ഫ്യൂച്ചർ പഠനങ്ങൾക്ക്  തുടക്കമിട്ടത്,  1940 കളുടെ മധ്യത്തിൽ ജർമ്മൻ പ്രൊഫസർ  Ossip K. Flechtheim ആണ്  ഈ പദം ആദ്യമായി  ഉപയോഗിച്ചത് –  ഭാവിയെ കുറിച്ചുള്ള  പഠനത്തിനു വേണ്ടിയുള്ള പുതിയ  മേഖലയായിട്ടാണ് ഇത് മുന്നോട്ടുവച്ചത്.
ഏകദേശം 60 വർഷം കൊണ്ട്  സാധാരണമായ ഒരു പദമായി  ഫ്യൂച്ചറോളജി പലരും ഉപയോഗിക്കാറുണ്ട്.  1960 കളിൽ വേൾഡ് ഫ്യൂച്ചർ സൊസൈറ്റി രൂപവത്കരിച്ചത്;  ഇത് 1970 കളുടെ തുടക്കത്തിൽ ലോക ഫ്യൂച്ചേഴ്സ് സ്റ്റഡീസ് ഫെഡറേഷന്റെ അടിത്തറയിലേക്കു നയിച്ചു 

ആധുനിക കാലഘട്ടത്തിൽ ഒരു ഒറ്റ ഭാവിയെകുറിച്ചുള്ള   പ്രവചനത്തിന്റെ  സാധ്യതക്കുള്ള പരിമിതികൾ ഉൾക്കൊണ്ട്   ബദൽ ഭാവിയുടെയും , ഒന്നിലധികം ഫ്യൂച്ചറുകളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞതുകൊണ്ടു  ഏറ്റവും മികച്ചതും എന്നാൽ സാധ്യമായ  ഒരു  ഭാവിയെ സൃഷ്ടിക്കുന്നതിൽ ഇവരുടെ പങ്ക് വളരെ വലുതാണ് .
മറ്റ് ശാഖകൾ നടത്തുന്ന ഗവേഷണങ്ങളിൽ നിന്നും ഫ്യൂച്ചർ പഠനങ്ങൾ വേർതിരിച്ചറിയാൻ പ്രധാനമായും  മൂന്നു ഘടകങ്ങൾ സഹായിക്കുന്നു.

ഒന്നാമതായി , ഫ്യൂച്ചേഴ്സ് പഠനങ്ങൾ മിക്കപ്പോഴും ഏറ്റവും നല്ലതും, നടക്കാൻ സാധ്യതയുളളതും, ഉള്ളതിൽ  മികച്ചതുമായ ഭാവിയെ കുറിച്ചായിരിക്കും (probable, preferable,  possible futures) 
. രണ്ടാമതായി, വിവിധ മേഖലകളെക്കുറിച്ച്  വിവിധ തലങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ വീക്ഷണം നേടാൻ ഫ്യൂച്ചർ പഠനങ്ങൾ സാധാരണഗതിയിൽ ശ്രമിക്കുന്നു.  മൂന്നാമതായി, ഫ്യൂച്ചർ പഠനങ്ങൾ ഭാവിയിലെ തർക്കപരമായ കാഴ്ചപ്പാടുകൾക്ക് പിന്നിലെ അനുമാനങ്ങളെ വെല്ലുവിളിക്കുകയും സ്വയം തിരുത്തുകയും ചെയ്യുന്നു. . ഉദാഹരണത്തിന്, റോബോട്ടുകള്  സമീപഭാവിയിൽ  മനുഷ്യസമൂഹത്തിനു ഒരു വെല്ലുവിളിയെന്ന് രീതിയിൽ പലരും  പ്രവചിക്കുന്നുണ്ട്..

എങ്ങനെയുള്ള  ഭാവി ? 
 ഹ്രസ്വകാല പ്രവചനങ്ങൾക്കു വേണ്ടി ഫ്യൂച്ചേഴ്സ് പഠനങ്ങൾ പൊതുവേ ഉപയോഗിക്കാറില്ല .  മൂന്നു വർഷത്തിൽ താഴെ സമയ പരിധികളുള്ള പ്രവർത്തന പദ്ധതികൾ വികസിപ്പിക്കുന്നത്തിനു വേണ്ടിയുള്ള  ആസൂത്രണം ഫ്യൂച്ചറിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നില്ല. യാതൊരടിസ്ഥാനവുമില്ലത്തെ  ഭാവി പ്രവചനങ്ങൾ നടത്തുന്ന ജോതിഷിമാരെ പോലുള്ളവരെയും  ഇതിൽ നിന്നും ഒഴിവാക്കാറുണ്ട്. എന്നാൽ വിദൂര ഭാവി യിലെ സംഭവവികാസങ്ങളെ അഭിമുഖീകരിക്കുന്നതിനു വേണ്ടിയുള്ള  പദ്ധതികളും സ്ട്രാറ്റജികളുമെല്ലാം ഫ്യൂച്ചേഴ്സ് പഠനങ്ങളുടെ ഭാഗമാണ്.

ഫ്യൂച്ചർ സ്റ്റഡീസ്   – കലയിലും സിനിമയിലും 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു കലാരൂപം എന്ന നിലയിൽ ഫ്യൂററിസം ഇറ്റലിയിൽ ആരംഭിച്ചു.  ചിത്രരചന, ശിൽപം, കവിത, നാടകം, സംഗീതം, വാസ്തുവിദ്യതുടങ്ങിയ കലാരൂപങ്ങളെല്ലാം ഫ്യൂച്ചേഴ്സ്റ്റുകൾ ഗവേഷണം നടന്നിരുന്നു .ടെക്നോളജി രംഗത്ത് നടക്കുന്ന മാറ്റങ്ങളിലും പുതിയ ആശയങ്ങളിലും ഫ്യൂച്ചറിസ്റ്റുകൾ ആയ കലാകാരൻമാർ തങ്ങളുടെ കലസൃഷ്ടി കളിൽ  ഭാവിയെ കുറിച്ചുള്ള വിവിധ സൂചനകൾ കൊടുത്തിരുന്നു .  ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവനയെ കോര്‍ത്തെടുക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. സയന്‍സ് ഫിക്ഷന്‍ അഥവാ ശാസ്ത്രകഥാ സാഹിത്യത്തില്‍ നിന്നുള്ള സൃഷ്ടികളാണ് ഈ സിനിമകളില്‍ മിക്കതിനും പ്രമേയമായത്.  1902ല്‍ ജോര്‍ജസ് മെല്ലീസിന്റെ ലേ വോയേജ് ഡാന്‍സ് ഇയ ലൂണ്‍ എന്ന ചന്ദ്രനിലേക്കൊരു യാത്രയെന്ന് അര്‍ത്ഥം വരുന്ന സിനിമയായിരുന്നു ഈ  സയന്‍സ് ഫിക്ഷന്‍ ല്‍ ആദ്യമായി ഇറങ്ങിയ സിനിമയായി പരിഗണിക്കപ്പെടുന്നത്. ചന്ദ്രനിലേക്ക് ഉപഗ്രഹം അയക്കുന്നതിന്റെ കഥയാണ് അവതരിപ്പിച്ചത്. .. എച്.ജി വെല്‍സ്, മൈക്കല്‍ ക്രൈറ്റണ്‍ എന്നിവരുടെ പ്രശസ്തങ്ങളായ കൃതികള്‍ സിനികള്‍ക്കും പ്രമേയമായി.  ആദ്യകാലങ്ങളില്‍ ലോക സിനിമയില്‍ ഇറങ്ങിയ സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ശാസ്ത്ര ഭാവനകള്‍ പലതും ഇന്ന് ഗവേഷണങ്ങളിലൂടെ ശാസ്ത്രം തെൡയിച്ചു കഴിഞ്ഞു

ഭാവിയെ ക്കുറിച്ചു  പഠിക്കുന്നത് എന്തുകൊണ്ട് പ്രധാനമാണ്

ഇന്ന് വളരെ വേഗത്തിലാണ് പുതിയ  മാറ്റങ്ങൾ  സംഭവിക്കുന്നതു  – നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാറ്റങ്ങൾ വരുന്നുണ്ട്  ഗവൺമെൻറുകൾ, ബിസിനസുകൾ, സംഘടനകൾ, ജനങ്ങൾ തുടങ്ങിയവരിൽ എല്ലാം ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നുണ്ട് അവർ ഇത്തരം മാറ്റങ്ങളെ കുറിച്ച് ബോധവാന്മാർക്കുകയും   ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇത്തരം മാറ്റങ്ങളെ പ്രയോജനപ്പെടുത്താനും ശ്രെമിക്കാം

ഭാവിയിൽ  നടക്കാൻ സാധ്യതയുള്ള  നെഗറ്റീവ് പ്രവണതകളും സാഹചര്യങ്ങളും ചൂണ്ടിക്കാണിക്കുന്നതിനുള്ള പ്രധാന കാരണം ഭാവിയിൽ വരൻ പോകുന്ന പ്രശ്നങ്ങൾ നേരത്തെ  ആളുകളോട് അറിയിക്കുകയാണ്, അതിലൂടെ നമ്മുടെ നിലവിലെ നയങ്ങളെ മാറ്റി   കൂടുതൽ അഭിലഷണീയമായ ഭാവി സൃഷ്ടിക്കാൻ കഴിയും. ഉദാഹരണത്തിന് ജലവിനിയോഗത്തിലെ  നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, ഭാവിയിൽ  ഇന്നത്തേതിനേക്കാൾ ജലദോർലഭ്യമ ഉണ്ടാകും ” എന്ന് പറയുന്നത്തിലൂടെ ജലസംരക്ഷണത്തിനുള്ള മാര്ഗങ്ങള്  എപ്പോഴേ തുടങ്ങി വെക്കാൻ ഇത്തരം പഠനങ്ങൾ കാരണമാകുന്നു.   ഫ്യൂച്ചേഴ്സ് സ്റ്റഡീസ് എന്നത് അനേകം മേഖലകൾ  ഉൾപ്പെടുന്ന ഗവേഷണ മേഖലയാണ്. ഇന്ത്യയിൽ കേരള സർവകലാശാലയിലെ ഫ്യൂച്ചേഴ്സ് സ്റ്റഡീസ് ഡിപ്പാർട്മെന്റിൽ  ഈ വിഷയത്തിൽ ബിരുദാനന്തര പ്രോഗ്രാമുകൾ ലഭ്യമാണ് 

Dr. PREM SANKAR C  
​​Faculty
Dept of Futures Studies , Kariyavattom Campus 

Thiruvananthapuram, Kerala 

695587Co-founder : Waggle Labs
Qualifications :  B Tech , M Tech , MBA  &  Mphil
Scholar: https://scholar.google.co.in/citations?user=XtohGFYAAAAJ&hl=en
LinkedIn : https://in.linkedin.com/in/premsankarc
Web blogs : HelloKazhakootam

Sorry! The Author has not filled his profile.
Share

Leave a Reply

Your email address will not be published. Required fields are marked *